കാരണം
മിക്ക കാര്യവും തുടങ്ങുന്നതിനു ഒരു കാരണം
ഉണ്ടാവും , എന്റെ ഈ സാഹസത്തിനും ഒരു മതിയായ കാരണം ഉണ്ട് , കാരണക്കാരന്‍
ചെസിന്‍ , എന്റെ ഒരു സുഹൃത്താണ് . കഴിഞ്ഞ ഒരാഴ്ച
മുന്‍പ്
ആ മഹത് വ്യക്തി
ഒരു ബ്ലോഗ് എഴുതി തുടങ്ങി. ചൊവ്വര കഥകള്‍ എന്ന പേരില്‍..അനുഭവ കഥകളാണ് ,
വായിക്കാന്‍ നല്ല രസവുമുണ്ട്. എം ടി വാസുദേവന്‍ നായര്‍ ആരാണെന്ന്
ചോദിച്ചാല്‍ ചൊവ്വരയില്‍ പണ്ട് ചായക്കട നടത്തി കൊണ്ടിരുന്ന നായരല്ലേ എന്ന്
ചോദിക്കുന്ന ചെസിന്‍ , ഇന്ന് വരെ ഒരു മിനികഥ പോലും വായിച്ചിട്ടില്ലാത്ത
ചെസിന്‍ , ജീവിതത്തില്‍ ഒരു തമാശ പോലും പറഞ്ഞിട്ടില്ലാത്ത ചെസിന്‍ ,
ആരെങ്കിലും ഒരു തമാശ പറഞ്ഞാല്‍ അതിലെ തമാശ മനസ്സിലാവില്ലാത്ത ചെസിന്‍
...എഴുതുന്നു, എഴുതുന്നു എന്ന് മാത്രവുമല്ല നല്ല ഭാഷയില്‍, നല്ല തമാശയോടെ
പട പടാന്നു എഴുതി നിറക്കുന്നു ബ്ലോഗ് , അത്
കൊണ്ട് , അത് കൊണ്ട് മാത്രമാണ്ഞാനും ഒരു ബ്ലോഗ് ഉടമയാവാമെന്നു വിചാരിച്ചത്
.